ആലപ്പുഴയില്‍ നാല് താലൂക്കുകളിലെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി; പത്തനംതിട്ടയില്‍ രണ്ട് താലൂക്കിലും അവധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th November 2021 06:26 AM  |  

Last Updated: 17th November 2021 06:26 AM  |   A+A-   |  

students

ഫയല്‍ ചിത്രം

 

ആലപ്പുഴ: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയിലെ നാലു താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കുട്ടനാട്, കാര്‍ത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളിലാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെ അവധി ബാധകമാണ്. ശക്തമായ മഴ തുടരുകയും, ഭൂരിഭാഗം പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് അവധി. 

പത്തനംതിട്ടയില്‍ രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അടൂര്‍, തിരുവല്ല താലൂക്കുകളിലാണ് അവധി. പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെ അവധിയാണ്. 

റാന്നി, കോന്നി, മല്ലപ്പള്ളി, കോഴഞ്ചേരി താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.