തോട്ടപ്പള്ളി കരിമണൽ ഖനനത്തിനെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th November 2021 12:51 PM  |  

Last Updated: 17th November 2021 01:01 PM  |   A+A-   |  

HIGHCOURT CRITICIZES

ഹൈക്കോടതി /ഫയല്‍ ചിത്രം

 

കൊച്ചി: തോട്ടപ്പള്ളി പൊഴിമുഖത്തെ കരിമണൽ ഖനനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയുന്നതിന്റെ ഭാ​ഗമായാണ് മണൽ നീക്കുന്നതെന്ന് സർക്കാർ കോടതിയിൽ വിശദീകരിച്ചു. 

സ്വാമിനാഥൻ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സർക്കാർ അറിയിച്ചു. സർക്കാരിന്റെ വാദം അം​ഗീകരിച്ചാണ് കോടതി ഹർജി തള്ളിയത്. നാട്ടുകാരനായ എം എച്ച് വിജയനാണ് കരിമണൽ ഖനനം തടയണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്.