കടം വാങ്ങിയ സ്വര്‍ണം തിരിച്ചു തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; സുഹൃത്ത് ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്ന് 22കാരി; കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2021 01:06 PM  |  

Last Updated: 18th November 2021 01:06 PM  |   A+A-   |  

rape

പ്രതീകാത്മക ചിത്രം


തലശ്ശേരി: സുഹൃത്തായ ബസ് കണ്ടക്ടര്‍ ബലാത്സംഗം ചെയ്‌തെന്ന് 22കാരിയുടെ പരാതി. തലശ്ശേരി പൊലീസ് കേസെടുത്തു. പഴയങ്ങാടി ഭാഗത്ത് സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടര്‍ പ്രസാദിന് എതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. രഹസ്യമൊഴി രേഖപ്പെടുത്താന്‍ യുവതിയെ തലശ്ശേരി കോടതിയില്‍ മജിസിട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. 

സെപ്റ്റംബര്‍ 23ന് തലശ്ശേരിയിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതി. തന്റെ പക്കല്‍നിന്നും നേരത്തെ വാങ്ങിയ സ്വര്‍ണവും പണവും തിരിച്ചുനല്‍കാമെന്ന് പറഞ്ഞാണ് ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയതെന്നും യുവതി പരാതിയില്‍ പറയുന്നു.