അമേരിക്കയിലെ ടെക്‌സസില്‍ മോഷണശ്രമത്തിനിടെ വെടിവെയ്പ്; മലയാളി കൊല്ലപ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2021 11:02 AM  |  

Last Updated: 18th November 2021 11:02 AM  |   A+A-   |  

sajan mathew

കൊല്ലപ്പെട്ട സാജൻ മാത്യു/ ഫെയ്സ്ബുക്ക്

 

ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസില്‍ മലയാളി വെടിയേറ്റ് മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജന്‍ മാത്യു (സജി) ആണ് കൊല്ലപ്പെട്ടത്. 55 വയസ്സായിരുന്നു. 

മോഷണശ്രമത്തിനിടെയാണ് വെടിവെയ്പ്പുണ്ടായത്. മെസ്‌ക്വിറ്റിലുള്ള ഡോളര്‍ മാര്‍ട്ടില്‍ വെച്ചാണ് സാജന്‍ കൊല്ലപ്പെട്ടത്. അക്രമി രക്ഷപ്പെട്ടു. 

വെടിയേറ്റ സാജനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സാജന് ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്. ഡള്ളാസ് സെഹിയോന്‍ മാര്‍ത്തോമ ചര്‍ച്ച് അംഗമാണ്.