'ക്രിയാത്മക പിന്തുണയ്ക്ക് ഹൃദയപൂര്‍വം നന്ദി'; ഗവര്‍ണര്‍ക്ക് സപ്തതി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2021 01:00 PM  |  

Last Updated: 18th November 2021 01:00 PM  |   A+A-   |  

pinarayi vijayan and arif muhammed khan

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സപ്തതി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിക്കുമായി നല്‍കുന്ന ക്രിയാത്മകമായ പിന്തുണയ്ക്ക് ഗവര്‍ണറോട് ഹൃദയപൂര്‍വം നന്ദി പറയുന്നു. അദ്ദേഹത്തിന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു. മുഖ്യമന്ത്രി ആശംസാസന്ദേശത്തില്‍ കുറിച്ചു. 

കുറിപ്പിന്റെ പൂര്‍ണരൂപം: 

ബഹുമാന്യനായ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സപ്തതി ആശംസകള്‍. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിക്കുമായി നല്‍കുന്ന ക്രിയാത്മകമായ പിന്തുണയ്ക്ക് ഗവര്‍ണറോട് ഹൃദയപൂര്‍വം നന്ദി പറയുന്നു. അദ്ദേഹത്തിന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.