കൊച്ചി എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ ആദ്യ യാത്രികന്‍ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2021 07:02 AM  |  

Last Updated: 18th November 2021 08:20 AM  |   A+A-   |  

kochi_airport-abdul_rauf

കൊച്ചി എയര്‍പോര്‍ട്ട്, അബ്ദുല്‍ റഊഫ്‌

 

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ ആദ്യ യാത്രികന്‍ പുളിഞ്ചോട് പൂത്തോപ്പില്‍ ഹിബ വീട്ടില്‍ പികെ അബ്ദുല്‍ റഊഫ് (71) അന്തരിച്ചു. കബറടക്കം നടത്തി. ഇരിങ്ങാലക്കുട കരുവന്നൂര്‍ സ്വദേശിയാണ്. സൗദി ദമാമില്‍ അല്‍മുഹന്ന ട്രാവല്‍സ് മാനേജരായിരുന്നു. 

നെടുമ്പാശേരിയില്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്ത ശേഷം ആദ്യമെത്തിയ ദമാം കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് ആദ്യം പുറത്തിറങ്ങിയ റഊഫിനെ അന്നത്തെ സിയാല്‍ എംഡി വിജെ കുര്യന്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. 

ഭാര്യ: ആലുവ ഐക്കരക്കുടി തോപ്പില്‍ അസ്മാ ബീവി. മക്കള്‍: റഫ്‌ന (ദുബായ്), ഹാത്തിബ് മുഹമ്മദ് (സൗദി), ഹിബ (ദുബായ്). മരുമക്കള്‍: കൊടുങ്ങല്ലൂര്‍ കറുകപ്പാടത്ത് ഷാജഹാന്‍ (ദുബായ്), ആലുവ ഐക്കരക്കുടി റൈസ (സൗദി), എടത്തല വള്ളൂര്‍ അസ്ലം (ദുബായ്).