കാറിന്റെ മുകളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, തലയിടിപ്പിച്ച് ചോര വരുത്തി; പിടികിട്ടാപ്പുള്ളി 'ടിങ്കു'വിനെ അതിസമര്‍ത്ഥമായി പിടികൂടി പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2021 07:40 PM  |  

Last Updated: 18th November 2021 07:40 PM  |   A+A-   |  

tinku arrested

കാറിന്റെ മുകളില്‍ കയറിയ പ്രതിയെ പിടികൂടാന്‍ പൊലീസിന്റെ ശ്രമം

 

കോഴിക്കോട്: പൊലീസിന്റെ കൈയില്‍ നിന്ന് രണ്ടുതവണ രക്ഷപ്പെട്ട ക്വട്ടേഷന്‍ സംഘാംഗം കോഴിക്കോട്ട് പിടിയില്‍. പെരിങ്ങളം സ്വദേശി ടിങ്കു എന്ന ഷിജുവാണ് അറസ്റ്റിലായത്. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന് മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ടിങ്കുവിനെ അതിസമര്‍ത്ഥമായാണ് പിടികൂടിയത്. ഇയാളെ പിടികൂടുന്നതിനിടെ മൂന്നുപൊലീസുകാര്‍ക്ക് പരുക്കേറ്റു. 

ക്വട്ടേഷന്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ടിങ്കു. മാവൂര്‍ കുന്നമംഗലം അതിര്‍ത്തിയിലെ ഒരു കല്ല്യാണത്തില്‍ പങ്കെടുക്കാന്‍ എത്തിയെന്നറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് ഇയാളെ പിടികൂടി. എന്നാല്‍ പൊലീസിന്റെ കൈയില്‍ നിന്ന് രക്ഷപ്പെട്ട ടിങ്കുവിനെ പ്രദേശത്താകമാനം നടത്തിയ തെരച്ചിലിന് ഒടുവില്‍ വീണ്ടും പിടികൂടി. തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. 

ഇവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പൊലീസ് വീണ്ടും അതിസമര്‍ത്ഥമായി പിടികൂടുകയായിരുന്നു. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന് മുന്നില്‍ ടിങ്കു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കാറിന്റെ മുകളില്‍ കയറിയും മരത്തില്‍ സ്വയം തലയിടിപ്പിച്ച് ചോര വരുത്തിയുമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തുടര്‍ന്ന് പൊലീസുകാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. അതിനിടെയാണ് മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റത്. പൊലീസുകാരെയും ടിങ്കുവിനെയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.