പട്ടാപ്പകല്‍ വീട്ടിനുള്ളിലേക്ക് ഓടിക്കയറി കാട്ടുപന്നി; ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2021 08:54 PM  |  

Last Updated: 18th November 2021 08:54 PM  |   A+A-   |  

wild boar attack in palakkad

പ്രതീകാത്മക ചിത്രം

 

പാലക്കാട്: പട്ടാപ്പകല്‍ വീട്ടിലേക്ക് ഓടിക്കയറി കാട്ടുപന്നിയുടെ ആക്രമണം. കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. 

വ്യാഴാഴ്ച ഉച്ചയോടെ പാലക്കാട് മണ്ണാര്‍ക്കാടിനടുത്തെ കണ്ടമംഗലത്താണ് സംഭവം. ചിന്നമ്മയുടെ വീട്ടിലേക്കാണ് ആദ്യം പന്നി ഓടിക്കയറിയത്. വീട്ടില്‍ ടിവി കണ്ടു കൊണ്ടിരിക്കുകയായിരുന്ന ചിന്നമ്മയ്ക്ക് ആദ്യം എന്താണ് സംഭവം എന്ന് മനസ്സിലായില്ല. എന്നാല്‍ കാട്ടു പന്നിയാണെന്ന് മനസ്സിലായതോടെ അടുത്ത മുറിയില്‍ കയറി കതകടക്കുകയായിരുന്നു.

പിന്നീട് പുറത്തിറങ്ങിയ പന്നി തൊട്ടടുത്തുള്ള വയലില്‍ പണിയെടുത്തിരുന്ന ജോര്‍ജ്ജിനെയും ആക്രമിക്കുകയായിരുന്നു. രണ്ടുപേരുടേയും പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം.