സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2021 01:16 PM  |  

Last Updated: 19th November 2021 01:16 PM  |   A+A-   |  

rain IN KERALA

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ പെയ്യാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവന്തപുരം ഒഴികെയുള്ള 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും മഴ മുന്നറിയിപ്പ് ഇല്ല. 

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മഴ  തുടരും. തിങ്കള്‍ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം വയനാട് ജജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴയുടെ ചില ഭാഗങ്ങള്‍ ഒഴികെയുള്ള  ജില്ലകളില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു. നവംബര്‍ അവസാന ആഴ്ചയില്‍ തൃശൂര്‍, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലും  പാലക്കാട് ജില്ലയുടെ ചില ഭാഗങ്ങളിലും  സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കുറവ് മഴ ലഭിക്കാനാണ് സാധ്യത്.  മറ്റുള്ള  ജില്ലകളില്‍ സാധാരണ മഴയ്ക്കാണ് സാധ്യത. 

ബംഗാള്‍ ഉള്‍കടലില്‍  ആന്തമാന്‍ കടലില്‍  നവംബര്‍ അവസാനത്തോടെ  പുതിയ ന്യുന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലവസ്ഥവകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.