ചക്കുളത്തുകാവ് പൊങ്കാല : ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഈ താലൂക്കുകളില്‍ ഇന്ന് അവധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2021 07:14 AM  |  

Last Updated: 19th November 2021 07:16 AM  |   A+A-   |  

Local holiday for Thiruvalla taluk

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: ചക്കുളത്തു കാവ് പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകള്‍ മുന്‍നിശ്ചയപ്രകാരം നടത്തുന്നതിന് അവധി ബാധകമല്ലെന്നും കളക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

പൊങ്കാല പ്രമാണിച്ച് പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലും പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ എന്നിവയ്ക്ക് അവധി ബാധകമല്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. 

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാതരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.