തുച്ഛമായ പണം മാത്രമാണ് ലഭിക്കുന്നത്, ഒരു സമ്പാദ്യവുമില്ല; സഹായം നൽകുന്നത് കെപിഎസി ലളിത ആവശ്യപ്പെട്ടിട്ടെന്ന് മന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2021 07:48 AM  |  

Last Updated: 19th November 2021 07:48 AM  |   A+A-   |  

kpac_lalitha_health

കെപിഎസി ലളിത

 

തിരുവനന്തപുരം: കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന നടിയും കേരള സംഗീത-നാടക അക്കാദമി ചെയർപഴ്സനുമായ കെപിഎസി ലളിതയ്ക്ക് ചികിത്സാ സഹായം നൽകുന്നത് അവർ ആവശ്യപ്പെട്ടത് പ്രകാരമെന്ന് മന്ത്രി വി അബ്ദുറഹിമാൻ. കലാകാരന്മാരെ കയ്യൊഴിയാനാകില്ലെന്നും ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തതിൽ തർക്കമുണ്ടാക്കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.

"കലാകാരി എന്ന നിലയ്ക്കാണ് സർക്കാർ സഹായം നൽകാൻ തീരുമാനിച്ചത്. കലാകാരന്മാർ കേരളത്തിന് മുതൽകൂട്ടാണ്. കലാകാരന്മാരെ കയ്യൊഴിയാനാകില്ല. അവർ നാടിന്റെ സ്വത്താണ്. സീരിയലിൽ അഭിനയിക്കുന്ന തുച്ഛമായ പണം മാത്രമാണ് അവർക്ക് ലഭിക്കുന്നത്. അല്ലാതെ വലിയ സമ്പാദ്യം ഇല്ല. കെപിഎസി ലളിത ആവശ്യപ്പെട്ടതു കൊണ്ടാണ് ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുന്നത്. ചികിത്സാ ആനുകൂല്യം ആവശ്യപ്പെട്ടവർക്കെല്ലാം സർക്കാർ കൊടുത്തിട്ടുണ്ട്. ആരെയും സർക്കാർ തഴഞ്ഞിട്ടില്ല. തന്റെ മണ്ഡലച്ചിൽ രണ്ടായിരത്തി അഞ്ഞൂറോളം പേർക്ക് സഹായം കൊടുത്തിട്ടുണ്ട്", മന്ത്രി പറഞ്ഞു.

കെപിഎസി ലളിതയ്ക്ക് ചികിത്സയ്ക്ക് ചെലവാകുന്ന തുക അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതേത്തുടർന്നാണ് മന്ത്രിയുടെ വിശദീകരണം.