'ഭര്‍ത്താവിന്റെ അച്ഛന്റെ മാനസിക പീഡനം'; കുഞ്ഞിനെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവുമായി വീട്ടുകാര്‍

ചെങ്ങന്നൂരില്‍ കുഞ്ഞിന് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: ചെങ്ങന്നൂരില്‍ കുഞ്ഞിന് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍. ഭര്‍ത്താവിന്റെ അച്ഛന്റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് യുവതി മരിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. മരിക്കും മുന്‍പ് യുവതി ഇക്കാര്യങ്ങള്‍ തുറന്ന് പറയുന്ന വീഡിയോ ബന്ധുക്കള്‍ പുറത്തുവിട്ടു. ആത്മഹത്യാക്കുറിപ്പും പുറത്തു വിട്ടിട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവ് നേരത്തേ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. 

ഭര്‍ത്താവ് മരിച്ച മനോവിഷമത്തില്‍ യുവതി മകള്‍ക്ക് വിഷം നല്‍കി ആത്മഹത്യ ചെയ്‌തെന്നായിരുന്നു തുടക്കത്തില്‍ പുറത്തുവന്ന വാര്‍ത്ത. 
എന്നാല്‍ മാനസിക പീഡനം സഹിക്കാനാവാതെയാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന് അച്ഛന്‍ ആരോപിച്ചു. പുതിയ  പരാതിയുടെ അടിസ്ഥാനത്തില്‍  അന്വേഷണം തുടങ്ങിയെന്ന് ചെങ്ങന്നൂര്‍ പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com