പമ്പാ ഡാമില്‍ റെഡ് അലര്‍ട്ട്, ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും; ശബരിമല തീര്‍ഥാടകര്‍ പമ്പയില്‍ ഇറങ്ങരുതെന്ന് നിര്‍ദേശം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2021 10:40 PM  |  

Last Updated: 19th November 2021 10:40 PM  |   A+A-   |  

Red alert and shutters may be raised at Pampa Dam

പമ്പാനദി/ഫയല്‍ ചിത്രം

 

പത്തനംതിട്ട: കനത്തമഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് പമ്പാ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആവശ്യമെങ്കില്‍ ജലനിരപ്പ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഷട്ടറുകള്‍ തുറന്ന് നിയന്ത്രിതമായ അളവില്‍ ജലം പുറത്തേയ്ക്ക് ഒഴുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

 പമ്പാ നദിയുടെയും കക്കാട്ടാറിന്റേയും ഇരുകരകളില്‍ താമസിക്കുന്നവരും ശബരിമല തീര്‍ഥാടകരും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. ശബരിമല തീര്‍ഥാടകര്‍ പമ്പയില്‍ ഇറങ്ങരുതെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പില്‍ പറയുന്നു.

പമ്പാ നദിയുടെ വൃഷ്ടി പ്രദേശത്ത് കനത്തമഴയാണ് പെയ്യുന്നത്. ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്നാണ് ജലനിരപ്പ് ഉയര്‍ന്നത്. ജലനിരപ്പ് 984 മീറ്ററില്‍ എത്തിയ സാഹചര്യത്തിലാണ് പമ്പാ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. 986.33 മീറ്ററാണ് ഡാമിന്റെ പരമാവധി ശേഷി.