വര്‍ഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്വലമായ ഒരേട്: പിണറായി വിജയന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2021 12:29 PM  |  

Last Updated: 19th November 2021 12:29 PM  |   A+A-   |  

Chief Minister Pinarayi Vijayan

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത്, വര്‍ഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്വലമായ ഒരേട് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെല്ലുവിളികള്‍ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങള്‍ നേരുന്നു എന്ന് പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

കേന്ദ്രസര്‍ക്കാര്‍ തീരുമാനം കര്‍ഷകരുടെ വിജയമെന്ന് സിപിഎം പ്രതികരിച്ചിരുന്നു. കേന്ദ്രത്തിന്റേത് ലജ്ജാകരമായ പിന്മാറ്റമാണ്. ഏകാധിപത്യം നടപ്പാകില്ലെന്ന് കര്‍ഷകര്‍ മോദി സര്‍ക്കാരിനെ പഠിപ്പിച്ചു. മോദി സര്‍ക്കാരിന്റെ തരംതാണ കളികളാണ് പരാജയപ്പെട്ടത്. ഇത് സമരത്തിന് നേതൃത്വം കൊടുത്ത സംയുക്ത കിസാന്‍ മോര്‍ച്ചയുടെ വന്‍ വിജയമാണെന്നും സിപിഎം അഭിപ്രായപ്പെട്ടിരുന്നു. 

കുറിപ്പിന്റെ പൂര്‍ണരൂപം: 


ഐതിഹാസികമായ കര്‍ഷക സമരത്തിനു വിജയം കുറിച്ചുകൊണ്ട് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കപ്പെട്ടിരിക്കുന്നു. സമത്വപൂര്‍ണമായ ലോകനിര്‍മ്മിതിയ്ക്കായി നടക്കുന്ന വര്‍ഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണ് ഇന്ത്യന്‍ കര്‍ഷകര്‍ രചിച്ചിരിക്കുന്നത്. വെല്ലുവിളികള്‍ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങള്‍ നേരുന്നു.