തിരുവനന്തപുരത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ആക്രമണം; ബോംബേറ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2021 08:34 AM  |  

Last Updated: 21st November 2021 08:34 AM  |   A+A-   |  

CRIME NEWS

പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ആക്രമണം. ലഹരി മാഫിയയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. നെഹ്റു ജംഗ്ഷൻ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടാണ് അടിച്ച് തകർത്തത്.

മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. വീട്ടിലേക്ക് നാടൻ ബോംബുകൾ വലിച്ചെറിഞ്ഞു. ഗേറ്റുകളും ജനലുകളും വാളുകൊണ്ട് വെട്ടിപ്പൊളിച്ച നിലയിലാണ്. രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. വീട്ടുകാർക്ക് പരിക്കില്ല. അക്രമത്തിന്റെ കാരണം വ്യക്തമല്ല.