ഗവർണര്‍ ആരിഫ് ഖാന്റെ ഡ്രൈവർ ആത്മഹത്യ ചെയ്ത നിലയിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2021 08:04 AM  |  

Last Updated: 21st November 2021 08:12 AM  |   A+A-   |  

dead

പ്രതീകാത്മക ചിത്രം

 

കൊച്ചി: കേരള ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചേർത്തല സ്വദേശി തേജസ്(48) ആണ് മരിച്ചത്. രാജ്ഭവനിലെ ക്വാർട്ടേഴ്സിലെ മുറിയിലാണ് ഇയാളെതൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

രാവിലെയാണ് തേജസിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുന്നത്. കുറച്ചുനാളായി ഗവര്‍ണറുടെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു തേജസ്. കഴിഞ്ഞ ദിവസം വിമാനത്താവളം വരെ യാത്ര കഴിഞ്ഞ് 8.55ന് മടങ്ങിയെത്തിയതിന് ശേഷമാണ് ആത്മഹത്യ നടന്നതെന്നാണ് പൊലീസ് കരുതുന്നത്.