ഹലാല്‍ ചര്‍ച്ചകള്‍ അനാവശ്യം, ഭിന്നത ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല: വി ഡി സതീശന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2021 06:53 PM  |  

Last Updated: 21st November 2021 06:53 PM  |   A+A-   |  

Halal controversy

വി ഡി സതീശന്‍ / ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ഹലാല്‍ ചര്‍ച്ചകള്‍ അനാവശ്യമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഹലാല്‍ വിഷയത്തില്‍ ഭിന്നത ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ഹലാല്‍ വിഷയത്തില്‍ ഭിന്നത ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരില്‍ ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയ സംഘടനകളുണ്ട്. സര്‍ക്കാര്‍ അന്വേഷണം നടത്താന്‍ തയ്യാറാകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. 

സില്‍വര്‍ലൈന്‍ പദ്ധതിയെപ്പറ്റി ധാരണയില്ലാത്ത സിപിഎം നേതാക്കളാണ് പാതയ്ക്കായി വാശിപിടിക്കുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. വിഷയത്തില്‍ ധാരണ ഇല്ലാത്തതിനാലാണ് സിപിഎം ആക്ടിംഗ് സെക്രട്ടറി പ്രതികരിക്കാത്തത്. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. പദ്ധതി കേരളത്തെ സംബന്ധിച്ച് അനാവശ്യമാണ്. പാരിസ്ഥിതിക ആഘാത പഠനം വേണ്ടെന്ന നിലപാടിലാണ് സിപിഎം.കേരളത്തെ കീറി മുറിക്കുന്ന പദ്ധതി അനുവദിക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. ബസ്-ഓട്ടോ ചാര്‍ജ് കൂട്ടുന്നത് തടയണം. വൈദ്യുതി ചാര്‍ജ് വര്‍ധനവ് ഇടിത്തീയെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.