കാസര്‍കോട് ബസും ട്രാവലറും കൂട്ടിയിടിച്ചു: 13 പേര്‍ക്ക് പരിക്ക്, മൂന്നുപേരുടെ പരിക്ക് ഗുരുതരം 

കാഞ്ഞങ്ങാട് വാഹനാപകടത്തില്‍ 13 പേര്‍ക്ക് പരിക്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസര്‍കോട്: കാഞ്ഞങ്ങാട് ദേശീയ പാതയിലെ വാഹനാപകടത്തില്‍ 13 പേര്‍ക്ക് പരിക്ക്. ഇതില്‍ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. 

ഇന്ന് വൈകുന്നേരം ചാലിങ്കാലില്‍ ടൂറിസ്റ്റ് ബസും ടെമ്പോട്രാവലറും കൂട്ടിയിടിച്ചാണ് അപകടം. കാഞ്ഞങ്ങാട് വിവാഹത്തില്‍ പങ്കെടുത്ത് മുള്ളേരിയയിലേക്ക് മടങ്ങുകയായിരുന്നു ബസിലുള്ളവര്‍.

മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരിച്ച് പോവുകയായിരുന്ന തൃശ്ശൂര്‍ സ്വദേശികളാണ് ട്രാവലറില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവരുടെ സ്ഥിതി അതീവ ഗുരുതരമല്ലെന്നാണ് അറിയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com