സ്‌കൂള്‍ ബസില്‍ ആറുവയസ്സുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് അമ്പതുവര്‍ഷം കഠിനതടവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2021 03:24 PM  |  

Last Updated: 21st November 2021 03:24 PM  |   A+A-   |  

court

പ്രതീകാത്മക ചിത്രം


കൊച്ചി: ആറുവയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 50 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. ഇടക്കൊച്ചി പാടശേഖരം റോഡ് കേളമംഗലം വീട്ടില്‍ കെഎസ് സുരേഷിനെ (50) യാണ് ശിക്ഷിച്ചത്.

എറണാകുളം അഡീഷണല്‍ സെഷന്‍സ് (സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക) കോടതി ജഡ്ജി കെ. സോമനാണ് ഉത്തരവിട്ടത്.

50 വര്‍ഷത്തേക്കാണ് ശിക്ഷയെങ്കിലും ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാവും. 2016 ജൂണിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ബസിലെ ജീവനക്കാരനായിരുന്ന പ്രതി കുട്ടിയെ ബസില്‍ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ്, പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറി. എറണാകുളം ക്രൈം ബ്രാഞ്ച് സിഐ രാജേഷ്‌കുമാറാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പിഎ ബിന്ദു ഹാജരായി.