സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് കുഞ്ഞിന്റെ അവകാശങ്ങള്‍ക്ക്, ശിശുക്ഷേമ സമിതിക്ക് ലൈസന്‍സ് ഇല്ല എന്ന പ്രചാരണം തെറ്റ്: വീണാ ജോര്‍ജ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd November 2021 11:53 AM  |  

Last Updated: 22nd November 2021 11:53 AM  |   A+A-   |  

ADOPTION CONTROVERSY

വിണാ ജോര്‍ജ്, ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ശിശുക്ഷേമ സമിതിക്ക് ദത്ത് നല്‍കാനുള്ള ലൈസന്‍സ് കാലാവധി അവസാനിച്ചു എന്ന വാര്‍ത്ത തെറ്റെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇങ്ങനെയൊരു പ്രചാരണം എങ്ങനെ ഉണ്ടായെന്ന് അറിയില്ല. 2015ലെ കേന്ദ്ര നിയമം, 2017ലെ അഡോപ്ഷന്‍ റെഗുലേഷന്‍ നിയമം എന്നിവ അനുസരിച്ച് സമിതികള്‍ക്ക് ഒരു ലൈസന്‍സ് മതി. നിലവില്‍ ശിശുക്ഷേമ സമിതിക്ക് അടുത്തവര്‍ഷം ഡിസംബര്‍ വരെ കാലാവധി ഉണ്ടെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

ദത്ത് വിവാദത്തില്‍ കുഞ്ഞിന്റെ അവകാശത്തിനാണ് സര്‍ക്കാര്‍ പ്രാഥമിക പരിഗണന നല്‍കുന്നതെന്നും വീണാ ജോര്‍ജ് പറഞ്ഞു. കുഞ്ഞിന്റെ ഡിഎന്‍എ സാമ്പിള്‍ ശേഖരിക്കുന്നത് ഉള്‍പ്പെടെ ചിത്രീകരിച്ചിട്ടുണ്ട്. ആന്ധ്രയില്‍ ഡിഎന്‍എ ടെസ്റ്റ് ചെയ്യാത്തത് സുതാര്യത ഉറപ്പാക്കാനാണ്. അനുപമായാണ് അമ്മയെങ്കില്‍ കുഞ്ഞിനെ അവര്‍ക്ക് വേഗം ലഭിക്കട്ടെ എന്നും വീണാ ജോര്‍ജ് പ്രത്യാശ പ്രകടിപ്പിച്ചു.