കാട്ടുപന്നിക്കൂട്ടം ബൈക്ക് യാത്രികനെ ഇടിച്ചിട്ടു; അരമണിക്കൂറോളം ബോധരഹിതനായി നടുറോഡിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd November 2021 11:12 AM  |  

Last Updated: 22nd November 2021 11:12 AM  |   A+A-   |  

Wild Boar

പ്രതീകാത്മക ചിത്രം

 


കൊല്ലം : കൊല്ലം തെന്മലയില്‍ കാട്ടുപന്നിക്കൂട്ടം ആക്രമിച്ചതിനെത്തുടർന്ന് ബൈക്ക് യാത്രികന് പരിക്കേറ്റു.  ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. പരിക്കേറ്റ ആനച്ചാടി സ്വദേശി അശോകന്‍ ചികിത്സയിലാണ്. 

ബൈക്കിൽ വന്ന അശോകനെ കാട്ടുപന്നിക്കൂട്ടം ഇടിച്ചിടുകയായിരുന്നു. അരമണിക്കൂറോളം അശോകൻ ബോധരഹിതനായി റോഡിൽ കിടന്നു. 

ഇതുവഴി വന്ന യാത്രക്കാരാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. പത്തിലേറേയുള്ള പന്നികളുടെ കൂട്ടമാണ് ഇടിച്ചിട്ടതെന്ന് അശോകൻ പറയുന്നു.