ആളിയാര്‍ ഡാം വീണ്ടും തുറന്നു; സെക്കന്‍ഡില്‍ 1043 ഘനയടി വെള്ളം പുറത്തേക്ക്; ജാഗ്രതാ നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2021 03:49 PM  |  

Last Updated: 23rd November 2021 03:49 PM  |   A+A-   |  

aliyar dam

ഫയല്‍ ചിത്രം

 

പാലക്കാട്: ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ആളിയാര്‍ ഡാം തുറന്നു. ഡാമിന്റെ അഞ്ച് സ്പില്‍വേ ഷട്ടറുകള്‍  12 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍  1043 ക്യൂസെക്‌സ് വെള്ളമാണ് പുറത്തേക്ക് വിടുന്നതെന്ന് പറമ്പിക്കുളം ആളിയാര്‍ സബ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ആളിയാര്‍ ഡാമിലെ നിലവിലെ ജലനിരപ്പ് 1049.05 അടിയാണ്. പരമാവധി ജലനിരപ്പ് 1050 അടിയാണ്. ജലം ഏതാനും മണിക്കുറുകള്‍ക്കകം പുഴകളില്‍ എത്തുമെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും  ജാഗ്രത പാലിക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞദിവസം മുന്നറിയിപ്പില്ലാതെ ആളിയാര്‍ ഡാം തമിഴ്‌നാട് തുറന്നു വിട്ടത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പാലക്കാട് ജില്ലയിലെ നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ചെയ്തിരുന്നു.  ആളിയാര്‍ ഡാം വീണ്ടും തുറന്നു വിട്ട സാഹചര്യത്തില്‍ ജില്ലയിലെ നദീ തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.