സ്പോർട്‌സ് ബൈക്ക് കാറുമായി കൂട്ടിയിടിച്ച് അപകടം; കോഴിക്കോട് സ്വദേശി ദുബായിൽ മരിച്ചു  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2021 07:04 AM  |  

Last Updated: 23rd November 2021 07:04 AM  |   A+A-   |  

bike_accident_in_dubai

നിഖിൽ ഉണ്ണി

 

ദുബായ്: ദുബായ് ബർഷയിൽ ഉണ്ടായ ബൈക്കപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. കാമ്പുറത്ത് വീട്ടിൽ നിഖിൽ ഉണ്ണി (40) ആണ് മരിച്ചത്. നിഖിൽ ഓടിച്ചിരുന്ന സ്പോർട്‌സ് ബൈക്ക് കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിയും മരിച്ചു. 

ദുബായിൽ പെട്രോ കെം കമ്പനിയിൽ ലോജിസ്റ്റിക്ക് മാനേജരായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞദിവസമാണ് അപകടമുണ്ടായത്. അപകടത്തിൽ ഇരുവർക്കും ഗുരുതര പരിക്കേറ്റിരുന്നതായി മെഡിക്കൽ രേഖകളിലുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. 
അമ്മ: കൗസല്യ. ഭാര്യ: നിഖിത. മകൻ: ദക്ഷ്. അഖിൽ ഉണ്ണി ഇരട്ടസഹോദരനാണ്, മറ്റ് സഹോദരങ്ങൾ: ധന്യദീപു, പ്രിയഉണ്ണി.