അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; 43 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 07:40 PM  |  

Last Updated: 24th November 2021 07:40 PM  |   A+A-   |  

Another infant death in Attappadi

പ്രതീകാത്മക ചിത്രം

 

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഷോളയൂര്‍ തൂവ ഊരിലെ വള്ളി - രാജേന്ദ്രന്‍ ദമ്പതികളുടെ 43 ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. 

കഴിഞ്ഞദിവസം കൊറവന്‍കണ്ടി ഊരിലെ തുളസി ബാലകൃഷ്ണന്റെ കുഞ്ഞ് പ്രസവത്തിന് പിന്നാലെ മരിച്ചിരുന്നു. അരിവാള്‍ രോഗബാധിതയായിരുന്ന തുളസി ബാലകൃഷ്ണനും മരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഈ വര്‍ഷം ഇതുവരെ ഒന്‍പത് നവജാത ശിശുക്കളാണ് മരിച്ചത്.