24 മണിക്കൂറിനകം ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത; അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 12:58 PM  |  

Last Updated: 24th November 2021 12:59 PM  |   A+A-   |  

Heavy rains expected in the state today

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍  അടുത്ത 24 മണിക്കൂറിനുള്ളില്‍ പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. അറബിക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴക്കും, ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ഒമ്പതു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

ഇതിന്റെ അടിസ്ഥാനത്തില്‍ ഒമ്പതു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. നാളെയും മറ്റന്നാളും 11 ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ശനിയും ഞായറും 12 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദം പടിഞ്ഞാറ്,  വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ശ്രീലങ്ക, തെക്കന്‍ തമിഴ്‌നാട് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡല്‍ പ്രകാരം ഇന്ന്  പൊതുവെ മഴ ദുര്‍ബലമാകാന്‍ സാധ്യതയെന്നാണ് വിലയിരുത്തല്‍. നാളെ തെക്കന്‍ കേരളത്തില്‍ സാധാരണ തോതിലുള്ള മഴക്ക് സാധ്യതയെന്നും അറിയിക്കുന്നു.