തിര പോലൊരാള്‍: ഇമ്പിച്ചിബാവയെക്കുറിച്ച് ഡോക്യുമെന്ററി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 11:03 AM  |  

Last Updated: 24th November 2021 11:03 AM  |   A+A-   |  

documentary

വിഡിയോ സ്‌ക്രീന്‍ ഷോട്ട്‌

 

സിപിഎം സ്ഥാപകാംഗവും സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും കൊടിക്കൂറകള്‍ കേരളത്തിലുയര്‍ത്തിയയാളുമായ ഇ.കെ. ഇമ്പിച്ചിബാവയുടെ ജീവിതത്തേയും രാഷ്ട്രീയത്തേയും മുന്‍നിര്‍ത്തി ഡോക്യുമെന്ററി ഒരുങ്ങുന്നു. ഇമ്പിച്ചിബാവയുടെ രാഷ്ട്രീയ ജീവിതം അന്വേഷിക്കുന്ന 'തിരപോലൊരാള്‍' എന്ന ഡോക്യുമെന്ററി സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മാധ്യമപ്രവര്‍ത്തകന്‍ പികെ ശ്യാംകൃഷ്ണന്‍ ആണ്. രചന നിര്‍വഹിച്ചിരിക്കുന്നത് സിപിഎം പൊന്നാനി ഏരിയാ സെക്രട്ടറി അഡ്വ.പി.കെ. ഖലീമനദ്ദീന്‍. റഫീഖ് അഹമ്മദിന്റെ പാട്ടിനു ബിജിബാല്‍ സംഗീതം നല്‍കിയിരിക്കുന്നു. സിപിഎം പൊന്നാനി ഏരിയാ കമ്മിറ്റിയാണ് നിര്‍മാണം. 

ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശനം നവംബര്‍ 25 വ്യാഴാഴ്ച രാവിലെ പത്തിന് നടക്കും. പൊന്നാനി അലങ്കാര്‍ തിയറ്ററില്‍. വൈകിട്ട് മൂന്നിന് നിയമസഭാസ്പീക്കര്‍  എം.ബി രാജേഷ് ഔദ്യോഗിക പ്രകാശനം നിര്‍വഹിക്കും. സംഗീത സംവിധായകന്‍ ബിജിബാലാണ് വിഡിയോ ഏറ്റുവാങ്ങുക.