ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വാഹന അപകടത്തില്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 01:16 PM  |  

Last Updated: 24th November 2021 01:16 PM  |   A+A-   |  

panchayat vice president

ഷീല ജയരാജ്

 

തൃശൂര്‍: മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വാഹനാപകടത്തില്‍ മരിച്ചു. തുറവന്‍കാട് സ്വദേശി കൊച്ചുകുളം വീട്ടില്‍ ഷീല ജയരാജ് (50) ആണ് മരിച്ചത്. ഇന്നു രാവിലെ 11 മണിയോടെയാണ് അപകടം.

മുരിയാട് പഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രതി ഗോപിയുമൊത്ത് ആനന്ദപുരത്തുള്ള ആയുര്‍വേദ ആശുപത്രിയിലേയ്ക്ക് സ്‌കൂട്ടറില്‍ പോകുന്ന വഴിയാണ് അപകടമുണ്ടായത്. സ്‌കൂട്ടര്‍ സ്വകാര്യ ബസ്സുമായി ഇടിക്കുകയായിരുന്നു. ബസ് ഷീലയുടെ ശരിരത്തിലൂടെ കയറി ഇറങ്ങി. ഉടന്‍ തന്നെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും മരിച്ചു. 

പരിക്കേറ്റ രതി ഗോപിയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സിപിഐ പ്രതിനിധിയായി മത്സരിച്ച് വിജയിച്ച ഷീല പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമായിരുന്നു. ജയേഷ്, രാജേഷ് എന്നിവര്‍ മക്കളാണ്.