ഫുഡ് സ്ട്രീറ്റില്‍ പോര്‍ക്കും ബീഫും ബിരിയാണിയും; ഡിവൈഎഫ്‌ഐയെ അഭിനന്ദിച്ച് ശങ്കു ടി ദാസും ശ്രീജിത്ത് പണിക്കരും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 05:20 PM  |  

Last Updated: 24th November 2021 05:20 PM  |   A+A-   |  

dyfi food street

ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റ് / ഫെയ്സ്ബുക്ക്

 

കൊച്ചി: ഭക്ഷണത്തില്‍ മതം കലര്‍ത്തുന്നതിനെതിരെ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റിനെ അഭിനന്ദിച്ച് ബിജെപി സഹയാത്രികരായ ശങ്കു ടി ദാസും ശ്രീജിത്ത് പണിക്കരും. നല്ലത് ആര് ചെയ്താലും അംഗീകരിക്കണം എന്ന് നിയമസഭ തെരഞ്ഞെടുപ്പില്‍ തൃത്താലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ശങ്കു ടി ദാസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു. 

ബജരംഗ് ദളോ ഹനുമാന്‍ സേനയോ എങ്കിലും ചെയ്യണമെന്ന് ഞാനുള്‍പ്പെടെ പലരും ആഗ്രഹിച്ച കാര്യമാണ് ഇന്ന് ഡിവൈഎഫ്‌ഐ ചെയ്തിരിക്കുന്നത് എന്നും ശങ്കു ടി ദാസ് കുറിച്ചു. ഫുഡ്‌ സ്ട്രീറ്റിൽ നോൺ ഹലാൽ ആയ ഭക്ഷണം വിളമ്പുമോ? എന്നു ചോദിച്ച് നേരത്തെ ശങ്കു ടി ദാസ് നേരത്തെ ഡിവൈഎഫ്ഐ പരിപാടിക്കെതിരെ രം​ഗത്തു വന്നിരുന്നു.

ശങ്കു ടി ദാസിന്റെ കുറിപ്പിന്റെ പൂർണരൂപം : 

നല്ലത് ആര് ചെയ്താലും അംഗീകരിക്കണം എന്നാണ്.
ഭക്ഷണത്തില്‍ മതം കലര്‍ത്തുന്ന ഹലാല്‍ വര്‍ഗ്ഗീയതക്ക് എതിരെ പോര്‍ക്ക് വിഭവങ്ങള്‍ ഉള്‍പ്പെടുത്തി നോണ്‍ ഹലാല്‍ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ച ഡി.വൈ.എഫ്.ഐയുടെ നടപടി ധീരമാണ്, മാതൃകാപരമാണ്, സ്വാഗതാര്‍ഹവുമാണ്.ബജരംഗ് ദളോ ഹനുമാന്‍ സേനയോ എങ്കിലും ചെയ്യണമെന്ന് ഞാനുള്‍പ്പെടെ പലരും ആഗ്രഹിച്ച കാര്യമാണ് ഇന്ന് ഡി.വൈ.എഫ്.ഐ ചെയ്തിരിക്കുന്നത്.

 

അഭിവാദ്യങ്ങളുമായി ശ്രീജിത്ത് പണിക്കർ

ചിക്കനും ബീഫും പന്നിയും ബിരിയാണിയും വിളമ്പി, ഭക്ഷണത്തിന് മതമില്ലെന്ന് തെളിയിച്ച ഡിവൈഎഫ്‌ഐ സഖാക്കള്‍ക്ക് അഭിവാദ്യങ്ങളെന്ന് ശ്രീജിത്ത് പണിക്കര്‍ അഭിപ്രായപ്പെട്ടു.