പൊന്മുടി ഡാമിന്റെ ഷട്ടറുകളും തുറക്കുന്നു, 130 ക്യൂമെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കും; മുല്ലപ്പെരിയാറിലെ രണ്ട് ഷട്ടറുകള്‍ അടച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 08:41 AM  |  

Last Updated: 24th November 2021 08:41 AM  |   A+A-   |  

Ponmudi_dam

ഫയല്‍ ചിത്രം

 

ഇടുക്കി: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പൊന്മുടി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും. രാവിലെ 9 മണിക്കാണ് ഷട്ടറുകള്‍ ഉയര്‍ത്തുക. 

പൊന്മുടി ഡാമിന്റെ മൂന്ന് ഷട്ടറുകളാണ് ഉയര്‍ത്തുന്നത്. മൂന്ന് ഷട്ടറുകള്‍ 60 സെമീ വീതം ഉയര്‍ത്തും. വെള്ളമാണ് തുറന്ന് വിടുക. 130 ക്യൂമെക്‌സ് വെള്ളമാണ് മൂന്ന് ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുക്കുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ അടച്ചു. നിലവില്‍ അഞ്ച് ഷട്ടറുകള്‍ തുറന്നാണ് മുല്ലപ്പെരിയാറില്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. അഞ്ച് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് തുറന്ന് വെച്ചിരിക്കുന്നത്.

ആളിയാർ ഡാമിൽ 11 ഷട്ടറുകൾ ഉയർത്തി

മഴ കനത്തതോടെ ആളിയാറിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തുകയായിരുന്നു. 4500 ക്യൂസെക്സ്  ജലമാണ് തുറന്നുവിടുന്നത്. ആളിയാർ ഡാമിൽ 11 ഷട്ടറുകൾ 21 സെന്റി മീറ്റർ വീതമാണ് ഉയർത്തിയതെന്ന് പറമ്പിക്കുളം -ആളിയാർ സബ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ നദിയിലൂടെയുള്ള നീരൊഴുക്ക് വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും ബന്ധപ്പെട്ട പുഴയോരങ്ങളിൽ താമസിക്കുന്ന ജനങ്ങൾ  ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു.

ഇടുക്കി നെടുംകണ്ടം കല്ലാർ ഡാമിലെ രണ്ട് ഷട്ടറുകൾ 10 സെൻറീമീറ്റർ വീതം ഉയർത്തി 10 ക്യുമെക്സ് ജലം ഒഴുക്കി വിടുകയാണ്. കല്ലാർ, ചിന്നാർ പുഴയുടെ ഇരുകരകളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.