ഇരുമ്പ് തോട്ടികൊണ്ട് വിറക് ഒടിക്കുന്നതിനിടെ വൈദ്യുതിലൈനില്‍ തട്ടി: യുവതി ഷോക്കേറ്റ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2021 03:13 PM  |  

Last Updated: 25th November 2021 03:13 PM  |   A+A-   |  

electric shock

പ്രതീകാത്മക ചിത്രം

 

പാലക്കാട്: കോങ്ങാട് യുവതി ഷോക്കേറ്റ് മരിച്ചു. മയിലാടിപ്പാറ രാമദാസിന്റെ ഭാര്യ നീതുമോള്‍ (28)  ആണ് മരിച്ചത്.

ഇരുമ്പ് തോട്ടികൊണ്ട് വിറക് ഒടിക്കുന്നതിനിടെയാണ് അപകടം. അബദ്ധത്തില്‍ വൈദ്യുതിലൈനില്‍ ഇരുമ്പ് തോട്ടി തട്ടിയതാണ് മരണകാരണമായത്.