സ്കൂൾ കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; മലപ്പുറത്ത് അധ്യാപകൻ മൂന്നാം തവണയും അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th November 2021 03:03 PM  |  

Last Updated: 26th November 2021 03:08 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

മലപ്പുറം:  താനൂരിൽ പോക്സോ കേസിൽ അധ്യാപകൻ വീണ്ടും അറസ്റ്റിൽ. അഷ്റഫ് എന്നയാളാണ് അറസ്റ്റിലായത്. ഇത് മൂന്നാം തവണയാണ് ഇയാൾ പോക്സോ കേസിൽ അറസ്റ്റിലാവുന്നത്. 

നേരത്തെ പരപ്പനങ്ങാടി, കരിപ്പൂർ എന്നിവിടങ്ങളിലെ സ്കൂളുകളിൽ ജോലി ചെയ്യുമ്പോഴും ഇയാളെ പോക്സോ കേസുകളിൽ അറസ്റ്റ് ചെയ്തിരുന്നു. ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ് മൂന്ന് തവണയും ഇയാള്‍ അറസ്റ്റിലായത്.

ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.