'അത്രമാത്രം ഒറ്റപ്പെട്ടിട്ടുണ്ടാകാം', ട്രാൻസ് യുവതി ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th November 2021 02:43 PM  |  

Last Updated: 27th November 2021 02:43 PM  |   A+A-   |  

thahira_azeez_suicide

താഹിറ അസീസ്

 

കൊച്ചി: ട്രാൻസ്‌ജൻഡർ ആക്ടിവിസ്റ്റും മോഡലുമായ താഹിറ അസീസ് ജീവനൊടുക്കി. ട്രെയിനിനു മുന്നിൽ ചാടിയാണ് താഹിറ ആത്മഹത്യ ചെയ്തത്. പങ്കാളി വാഹനാപകടത്തിൽ മരിച്ചത് സഹിക്കാനാവാതെയാണ് താഹിറ ജീവനൊടുക്കിയതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

‘സ്വന്തം ജീവിതം സ്വന്തമായി തന്നെ അവസാനിപ്പിക്കണം എങ്കിൽ അത്രമാത്രം അവൾ വെറുക്കുകപെട്ടിട്ടുണ്ടാകാം, ഒറ്റപ്പെട്ടിട്ടുമുണ്ടാകാം, ഒരു പക്ഷേ ഒരു സെക്കന്റ്‌ അവളെ കേൾക്കാൻ ഒരു മനസ്സ്‌ ആരെങ്കിലും കാണിച്ചിരുന്നു എങ്കിൽ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നിരിക്കാം. മരണം ഒഴിച്ചു എന്തിനും നമ്മുക്ക് പരിഹാരം കണ്ടെത്താം’, താഹിറയുടെ മരണത്തെക്കുറിച്ച് ട്രാൻസ് ആക്ടിവിസ്റ്റായ സീമ വിനീത് ഫേസ്‌ബുക്കിൽ കുറിച്ചു