പരീക്ഷ മാറ്റിയിട്ടില്ല; നടക്കുന്നത് വ്യാജ പ്രചാരണമെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th November 2021 03:47 PM  |  

Last Updated: 28th November 2021 03:47 PM  |   A+A-   |  

calicut university

കാലിക്കറ്റ് സര്‍വകലാശാല

 


മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിയെന്ന പേരില്‍ വ്യാജപ്രാചരണം നടക്കുന്നതായി പരീക്ഷാ കണ്‍ട്രോളര്‍. പരീക്ഷകള്‍ മാറ്റിയിട്ടില്ലെന്നും വ്യാജപ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ വിവിധ പരീക്ഷകള്‍ മാറ്റിവച്ചതായി സമൂഹമാധ്യമങ്ങളില്‍ വ്യാപകകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യൂണിവേഴ്‌സിറ്റി അധികൃതരുടെ വിശദീകരണം.