മഴ കഴിഞ്ഞാലുടൻ റോഡിന്റെ അറ്റകുറ്റപ്പണി: മുഹമ്മദ് റിയാസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th November 2021 10:23 AM  |  

Last Updated: 28th November 2021 10:23 AM  |   A+A-   |  

p_a_muhammad_riyas

പി എ മുഹമ്മദ് റിയാസ്/ഫയല്‍

 

കൊച്ചി: മഴ കഴിഞ്ഞാലുടന്‍ റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ജലഅതോറിറ്റി കുത്തിപ്പൊളിക്കുന്ന റോഡുകള്‍ നന്നാക്കുന്നതില്‍ യോഗംവിളിക്കുമെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാനത്തെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിലെ പ്രധാന ഉത്തരവാദി ജല അതോറിറ്റിയാണെന്നും റിയാസ് പറഞ്ഞിരുന്നു. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡുകൾ നന്നാക്കാത്തതിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. 

നന്നായി റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എഞ്ചിനീയര്‍മാര്‍ രാജിവെക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. കഴിവുള്ള ഒട്ടേറെ ആളുകള്‍ പുറത്ത് നില്‍ക്കുന്നുണ്ട്. അവര്‍ക്ക് അവസരം കൊടുക്കണമെന്ന് കോടതി പറഞ്ഞു. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസിലായിരുന്നു കോടതിയുടെ പരാമര്‍ശം. റോഡുകള്‍ മികച്ചത് ആയിരിക്കേണ്ടത് ജനത്തിന്റെ ആവശ്യമാണെന്ന് കരുതാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. കഴിഞ്ഞവര്‍ഷം കോടതി ഇടപെട്ട് അറ്റകുറ്റപ്പണി നടത്തിയ റോഡുകള്‍ ഈ വര്‍ഷം വീണ്ടും നന്നാക്കേണ്ട അവസ്ഥയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.