കനത്ത മഴ; കൊല്ലം, തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th November 2021 10:03 PM  |  

Last Updated: 28th November 2021 10:08 PM  |   A+A-   |  

Holidays for educational institutions

എക്സ്പ്രസ് ചിത്രം

 

കൊല്ലം: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ തിരുവനന്തപുരം ജില്ലയില  സ്‌കുളുകള്‍ക്കും പ്രൊഫഷണല്‍ കോളജകുള്‍ ഉള്‍പ്പടെയുള്ള എല്ലാ കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. അതേസമയം നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്കും പൊതുപരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കില്‍ ദുരിതാശ്വാസ ക്യംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.