പോക്സോ കേസ്: സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th November 2021 06:38 AM  |  

Last Updated: 29th November 2021 06:38 AM  |   A+A-   |  

pocso_case_arrest

എം സുനിൽ

 

പാലക്കാട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. തേനാരി പ്ലായംപള്ളം സ്വദേശി എം സുനിൽ (25) ആണ് അറസ്റ്റിലായത്. സ്കൂൾ വിദ്യാർഥിയുടെ പരാതിയിലാണ് അറസ്റ്റ്. 

എലപ്പുള്ളി ഈസ്റ്റ് ലോക്കൽ കമ്മിറ്റിക്കു കീഴിലുള്ള പ്ലായംപള്ളം ബ്രാഞ്ച് സെക്രട്ടറിയാണ് സുനിൽ. സുനിലിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയെന്നു സിപിഎം എലപ്പുള്ളി ഈസ്റ്റ് ലോക്കൽ കമ്മിറ്റി അറിയിച്ചു.

പ്രതിയെ കോടതി റിമാൻഡ് ചെയ്തു. തുടരന്വേഷണത്തിനായി കേസ് ചിറ്റൂർ സ്റ്റേഷനിലേക്കു കൈമാറി.