ജോസ് കെ മാണി രാജ്യസഭയിലേക്ക്; എല്‍ഡിഎഫിന്റെ ഒരുവോട്ട് അസാധു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th November 2021 05:57 PM  |  

Last Updated: 29th November 2021 05:57 PM  |   A+A-   |  

jose_k_mani

ജോസ് കെ മാണി

 

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ മാണി വിജയിച്ചു. എല്‍ഡിഎഫിന്റെ ഒരുവോട്ട് അസാധുവായി. യുഡിഎഫിന് 40 വോട്ട് ലഭിച്ചു.

വോട്ട് രേഖപ്പെടുത്തുമ്പോള്‍ ആര്‍ക്കാണോ ആദ്യ പിന്തുണ അയാളുടെ പേരിനു നേരെ ഒന്ന് എന്നു രേഖപ്പെടുത്തുകയാണു വേണ്ടിയിരുന്നത്. അത്തരത്തില്‍ രേഖപ്പെടുത്തിയില്ലെന്നു കാണിച്ചാണു മാത്യു കുഴല്‍നാടനും എന്‍. ഷംസുദ്ദീനും ഉള്‍പ്പെടെയുള്ള യുഡിഎഫ് എംഎല്‍എമാര്‍ പരാതി ഉയര്‍ത്തിയത്. 

തുടര്‍ന്ന് വോട്ട് അസാധുവായി പ്രഖ്യാപിച്ചു. ആകെ വോട്ടു ചെയ്തത് 137 വോട്ടുകളാണ്. എല്‍ഡിഎഫിന് 96 വോട്ടുകള്‍ ലഭിച്ചു. 2024 വരെയാണു രാജ്യസഭാംഗത്തിന്റെ കാലാവധി.