ക്വാറിയില്‍ നിന്നും ലോഡുമായി പോയ ടിപ്പറിന് സൈഡ് കൊടുക്കവെ ബൈക്ക് പാളി; ലോറിക്ക് അടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th November 2021 02:03 PM  |  

Last Updated: 29th November 2021 02:03 PM  |   A+A-   |  

jalaja

മരിച്ച ജലജ കുമാരി/ ടെലിവിഷൻ ദൃശ്യം

 

തിരുവനന്തപുരം:  ക്വാറിയില്‍ നിന്ന് ലോഡുമായി പോവുകയായിരുന്ന ടിപ്പറിനടിയില്‍പ്പെട്ട് വീട്ടമ്മ മരിച്ചു. നെടുമങ്ങാട് പനയ്ക്കോട് കുര്യാത്തിയില്‍  രാവിലെ 8.30 നാണ് സംഭവം.  ജലജാ കുമാരി (53)യാണ് മരിച്ചത്. ഭര്‍ത്താവ് രാജേന്ദ്രനൊപ്പം ഇരുചക്രവാഹനത്തിൽ തൊഴിലുറപ്പു ജോലിക്കായി കുര്യാത്തിയില്‍ നിന്നും ആലുങ്കുഴിയിലേക്ക് പോവുകയായിരുന്നു.

പൊട്ടിപ്പൊളിഞ്ഞ വീതി കുറഞ്ഞ റോഡില്‍ കൂടി വന്ന ടിപ്പറിന് സൈഡ് കൊടുക്കുന്നതിനായി റോഡില്‍ നിന്ന് മാറിയാണ് ബൈക്ക് സഞ്ചരിച്ചിരുന്നത്. 
ഇതിനിടെ വാഹനം പാളുകയും ടിപ്പറിനടിയിലേക്ക് ജലജാ കുമാരി തെറിച്ച് വീഴുകയായിരുന്നു. വാഹനത്തിന്‍റെ ടയര്‍ ജലജാ കുമാരിയുടെ തലയിലൂടെ കയറിയിറങ്ങി. സംഭവ സ്ഥലത്ത് വച്ചുതന്നെ ജലജാ കുമാരി മരിച്ചു. 

സംഭവസ്ഥലത്ത് തളര്‍ന്ന് വീണ ജലജാ കുമാരിയുടെ ഭര്‍ത്താവ് രാജേന്ദ്രനെ ചെറിയ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാഖി, ശ്രുതി എന്നിവര്‍ മക്കളാണ്.