ഇടപ്പള്ളിയിൽ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th November 2021 08:44 AM  |  

Last Updated: 30th November 2021 08:57 AM  |   A+A-   |  

FIRE

വിഡിയോ സ്ക്രീൻഷോട്ട്

 

കൊച്ചി: ഇടപ്പള്ളിയിൽ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ചു. ഇടപ്പള്ളി കുന്നുംപുറം ഭാഗത്തെ കെട്ടിടത്തിലാണ് തീപടർന്നത്. താഴത്തെ നിലയിൽ കടമുറികളും മുകൾ നിലകൾ താമസത്തിനുമായി നൽകിയിരുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. മൂന്ന് നിലയിലേക്കും തീ പടർന്നു. 

അമൃത ആശുപത്രിയിലേക്ക് പോകുന്ന വഴിയിലാണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. ആശുപത്രി ആവശ്യത്തിനായി വന്ന് താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശികളായ ഒരു കുടുംബം കെട്ടിടത്തിലുണ്ടായിരുന്നെന്ന് സമീപവാസികൾ പറഞ്ഞു. ഇവർ താഴത്തെ മേൽക്കൂരയിലേക്ക് ചാടിയാണ് രക്ഷപെട്ടത്. ഇതിനിടയിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. 

നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ചേർന്നാണ് കെട്ടിടത്തിൽ നിന്ന് ആളുകളെ രക്ഷപെടുത്തിയത്. കുട്ടികളെയടക്കം ആശുപത്രിയിലേക്ക് മാറ്റി. ആർക്കും ഗുരുതരമായ പൊള്ളലേറ്റിട്ടില്ലെന്നും അനിഷ്ടസംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.