അട്ടപ്പാടി ശിശുമരണം: മാധ്യമങ്ങളോട് പ്രതികാര നടപടിയുമായി ആശുപത്രി; പ്രതികരിച്ച ഉദ്യേഗസ്ഥനെ പുറത്താക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th November 2021 08:36 PM  |  

Last Updated: 30th November 2021 08:36 PM  |   A+A-   |  

infant death in Attappadi

പ്രതീകാത്മക ചിത്രം

 

പാലക്കാട്: അട്ടപ്പാടി ശിശുമരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ച ഉദ്യോഗസ്ഥനെ പുറത്താക്കാന്‍ തീരുമാനം. കോട്ടത്തറ ട്രൈബല്‍ വെല്‍ഫെയര്‍ ഓഫീസര്‍ ചന്ദ്രനെതിരെയാണ് നടപടി. പുറത്താക്കല്‍ ഉത്തരവ് നാളെ പുറത്തിറങ്ങും. കോട്ടത്തറ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടേതാണ് തീരുമാനം. 

ഇ എം എസ് ആശുപത്രിക്ക് റഫറല്‍ ചികിത്സയ്ക്ക് 12 കോടി നല്‍കിയത് ചന്ദ്രന്‍ സ്ഥിരീകരിച്ചിരുന്നു. ആശുപത്രി സൂപ്രണ്ട്  ചന്ദ്രനോട് വിശദീകരണം തേടിയിരുന്നു. വിശദീകരണം നല്‍കാന്‍ 24 മണിക്കൂര്‍ സമയമുണ്ടായിരിക്കേ വൈകിട്ട് വൈകിട്ട് അടിയന്തിര യോഗം ചേര്‍ന്ന് ചന്ദ്രനെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

രോഗികളെ റഫര്‍ ചെയ്യാനുള്ള പദ്ധതിയുടെപേരില്‍, ആദിവാസി ക്ഷേമ ഫണ്ടില്‍ നിന്ന് പെരിന്തല്‍ണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയ്ക്ക് 12 കോടി രൂപയാണ് കൈമാറിയത് എന്ന കാര്യമാണ് ചന്ദ്രന്‍ സ്ഥിരീകരിച്ചത്. ഇതിന്റെ നാലിലൊന്ന് പണം ഉണ്ടായിരുന്നെങ്കില്‍, കോട്ടത്തറ ആശുപത്രിയില്‍ സിടി സ്‌കാന്‍ ഉള്‍പ്പെടെ ഉപകരണങ്ങള്‍ വാങ്ങാമായിരുന്നെന്ന്  ചന്ദ്രന്‍ പറഞ്ഞിരുന്നു.