വെടിമരുന്ന് നിറച്ചുവെച്ച കരിങ്കല്‍കുഴി ഇടിമിന്നലില്‍ പൊട്ടിത്തെറിച്ചു; കാഞ്ഞങ്ങാട് ക്വാറിയില്‍ ഒരാള്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th November 2021 07:49 PM  |  

Last Updated: 30th November 2021 07:49 PM  |   A+A-   |  

blast

പ്രതീകാത്മക ചിത്രം

 

കാസര്‍കോട്: കാഞ്ഞങ്ങാട് പരപ്പ കോളിയാറില്‍ ക്വാറിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. മുക്കുഴി സ്വദേശി രമേശനാണ് മരിച്ചത്.രണ്ടുപേര്‍ക്ക് പരിക്കേറ്റു.

വെടിമരുന്ന് നിറച്ചു വെച്ച കരിങ്കല്‍കുഴി ഇടിമിന്നലില്‍ പൊട്ടിത്തെറിച്ചാണ് അപകടം. പരിക്കേറ്റ പ്രഭാകരന്‍, സുമ എന്നിവരെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോളിയാര്‍ നാഷണല്‍ മെറ്റല്‍സ് ക്വാറിയിലാണ് അപകടം.