തമിഴ്‌നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നാളെമുതല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th November 2021 08:20 PM  |  

Last Updated: 30th November 2021 08:20 PM  |   A+A-   |  

ksrtc

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: തമിഴ്‌നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസ് നാളെമുതല്‍ പുനരാരംഭിക്കും. തമിഴ്‌നാട്ടിലേക്കും തിരിച്ചുമുളള പൊതുഗതാഗതത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കി. തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസിനൊപ്പം സ്വകാര്യ ബസുകള്‍ക്കും സര്‍വീസ് നടത്താം. 

കേരളത്തിലെ കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ആന്ധ്രാപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് ബസുകള്‍കള്‍ക്ക് പ്രവേശിക്കാന്‍ തമിഴ്‌നാട് നേരത്തെതന്നെ അനുമതി നല്‍കിയിരുന്നു.