നാളെ കൊച്ചി മെട്രോയില്‍ പകുതി നിരക്ക് മാത്രം; സമയത്തിലും മാറ്റം 

മെട്രോയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ഭാഗമാണ് ഇത്
ഫോട്ടോ: കൊച്ചി മെട്രോ, ഫെയ്‌സ്ബുക്ക്‌
ഫോട്ടോ: കൊച്ചി മെട്രോ, ഫെയ്‌സ്ബുക്ക്‌


കൊച്ചി: ഗാന്ധിജയന്തി ദിനമായ ശനിയാഴ്ച  കൊച്ചി മെട്രോയിൽ ടിക്കറ്റ് നിരക്കിൽ ഇളവ്. പകുതി നിരക്ക് നൽകിയാൽ മതിയാവും. ട്രിപ് പാസ്, കൊച്ചി വൺ കാർഡ് എന്നിവ ഉപയോഗിക്കുന്നവർക്കും ഇളവിന് ആനുപാതികമായ തുക നൽകും. 

മെട്രോയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ഭാഗമാണ് ഇത്. മാനസിക വൈകല്യം നേരിടുന്നവർക്ക് സൗജന്യമായി യാത്ര ചെയ്യാം.  കൂടെ യാത്രചെയ്യുന്ന ഒരാൾക്ക് 50% നിരക്കിളവും നൽകുമെന്ന് മെട്രോ നേരത്തേ പ്രഖ്യാപിച്ചിരുന്നു. 

യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായതോടെ ട്രെയിനുകളുടെ സർവീസ് സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ശനിയാഴ്ചകളിലും ട്രെയിനുകൾ തമ്മിലുള്ള ഇടവേള 8.15 മിനിറ്റ് ആയിരിക്കും. ഉച്ചയ്ക്കു 11 മുതൽ വൈകിട്ട് 4.30 വരെ 10 മിനിറ്റ് ഇടവേളയിൽ സർവീസ് ഉണ്ടാവും. ഞായറാഴ്ചകളിൽ 10 മിനിറ്റ് ഇടവേളയിലാണു സർവീസ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com