'പല മരുന്നുകൾ ചേർത്ത് പുതിയ മരുന്നാക്കി നൽകും; ഡോക്ടറല്ല, പഠിച്ചത് ബ്യൂട്ടീഷൻ കോഴ്സ്'- വെളിപ്പെടുത്തി മോൻസൻ

കൊച്ചി: താന്‍ കോസ്മറ്റോളജിസ്റ്റല്ലെന്ന് പുരാവസ്തു തട്ടിപ്പില്‍ പിടിയിലായ മോൻസന്‍ മാവുങ്കലിന്റെ മൊഴി. ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിലാണ് മോൻസൻ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

താൻ ആകെ പഠിച്ചത് ബ്യൂട്ടീഷന്‍ കോഴ്‌സാണ്. ഇതുവച്ചാണ് ചികിത്സ നടത്തിയതെന്നും മോൻസന്‍ വ്യക്തമാക്കി. മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന വിവിധ മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ മരുന്നെന്ന രീതിയില്‍ ചികിത്സക്ക് വരുന്നവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മോൻസന്‍ മൊഴി നല്‍കി. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അടക്കമുള്ളവരെ ഇയാൾ ചികിത്സിച്ചിട്ടുണ്ട്. 

അതിനിടെ ഇയാളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പുറത്തു വന്നിരുന്നു. രണ്ട് സിനിമാ നടിമാരുടെ വിവാഹച്ചെലവുകളും വഹിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  പല ഉന്നതരുടേയും പിറന്നാള്‍ ആഘോഷങ്ങളും കൊച്ചിയിലെ പല പഞ്ചനക്ഷത്ര ഹോട്ടലുകളിലായി മോന്‍സന്‍ സ്വന്തം ചെലവില്‍ സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടികളില്‍ സിനിമാ താരങ്ങളും പൊലീസ് ഉന്നതരും എത്തിയിരുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com