കൃത്യമായ ആസൂത്രണം; കൊല്ലുമെന്ന് സുഹൃത്തിന് സന്ദേശം; ഒറ്റ കുത്തിൽ നിഥിനയുടെ വോക്കൽ കോഡ് അറ്റു; റിമാൻഡ് റിപ്പോർട്ട്

കൃത്യമായ ആസൂത്രണം; കൊല്ലുമെന്ന് സുഹൃത്തിന് സന്ദേശം; ഒറ്റ കുത്തിൽ നിഥിനയുടെ വോക്കൽ കോഡ് അറ്റു; റിമാൻഡ് റിപ്പോർട്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പാലാ: പാലാ സെന്റ് തോമസ് കോളജ് വിദ്യാർത്ഥിനി നിഥിന മോളുടെ കൊലപാതകം പ്രതി കൃ‌ത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് പൊലീസ്. റിമാൻഡ് റിപ്പോർട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിഥിനയെ കൊല്ലുമെന്ന് പ്രതി അഭിഷേക് ബൈജു സുഹൃത്തിന് സന്ദേശമയച്ചിരുന്നതായും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

എങ്ങനെ കൊലപ്പെടുത്തണമെന്ന് പ്രതി പരിശീലനം നടത്തിയെന്ന് സംശയമുള്ളതായി പൊലീസ് പറയുന്നു. കൊല്ലണമെന്ന് ആഗ്രഹിച്ചിരുന്നില്ല, സ്വയം മുറിവേൽപ്പിച്ച് നിഥിനയെ ഭയപ്പെടുത്താനാണ് തീരുമാനിച്ചിരുന്നതെന്നാണ് അഭിഷേക് പൊലീസിന് ആദ്യം നൽകിയിരുന്ന മൊഴി. എന്നാൽ കൊലപാകം കൃത്യമായ ആസൂത്രണത്തോടെയാണെന്നതിന് തെളിവുകൾ വിശദീകരിച്ചുകൊണ്ടാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്.

ഒറ്റ കുത്തിൽ തന്നെ നിഥിനയുടെ വോക്കൽ കോഡ് അറ്റുപോയി. പഞ്ചഗുസ്തി ചാമ്പ്യനായ അഭിഷേകിന് കൃത്യ നിർവഹണത്തിന് കൂടുതൽ പണിപ്പെടേണ്ടി വന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഒറ്റ വെട്ടിൽ തന്നെ അഭിഷേക് നിഥിനയെ കൊലപ്പെടുത്തിയിട്ടുണ്ട്. കൊലപാകതത്തിന് മറ്റാരുടേയും സഹായം ലഭിച്ചിട്ടുള്ളതായി പൊലീസിന് സൂചന ലഭിച്ചിട്ടില്ല. എന്നാൽ അഭിഷേക് സന്ദേശമയച്ചയാളെ പൊലീസ് ചോദ്യം ചെയ്‌തേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com