കഴുതപ്പുലി, ദിനോസര്‍, പെന്‍ഗ്വിന്‍; ഒരു മിനുട്ട് 51 സെക്കന്‍ഡിൽ തിരിച്ചറിഞ്ഞത് 38 ജീവികളുടെ ശബ്ദം, റെക്കോഡിട്ട്  മൂന്നരവയസ്സുകാരൻ 

ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മൂന്നരവയസ്സ് രുദ്ര് ശിവാന്‍ഷി
രുദ്ര് ശിവാന്‍ഷി
രുദ്ര് ശിവാന്‍ഷി

കോഴിക്കോട്:  കുറഞ്ഞ സമയംകൊണ്ട് കൂടുതല്‍ ജീവികളുടെ ശബ്ദം തിരിച്ചറിഞ്ഞ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മൂന്നരവയസ്സ് രുദ്ര് ശിവാന്‍ഷി. സിംഹം, കഴുതപ്പുലി, ദിനോസര്‍, പെന്‍ഗ്വിന്‍, തവള, താറാവ് തുടങ്ങി 38 ജീവികളുടെ ശബ്ദമാണ് രുദ്ര് തിരിച്ചറിഞ്ഞത്. ഒരു മിനുട്ട് 51 സെക്കന്‍ഡിലായിരുന്നു നേട്ടം. 

കോഴിക്കോട് കാരപ്പറമ്പ് സ്വദേശി സുബിന്‍ സുഹാസിന്റെയും ബി എസ് നിത്യയുടെയും മകനാണ് രുദ്ര്. ദുബായിലാണ് രുദ്രിന്റെ കുടുംബം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com