26കാരി പ്രണയം നടിച്ച് അടുത്തു, ലോഡ്ജിലെത്തിച്ച് ചിത്രങ്ങൾ പകർത്തി; ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി, ഒരാൾ അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd October 2021 07:56 AM  |  

Last Updated: 03rd October 2021 07:56 AM  |   A+A-   |  

honeytrap_in_kerala

ജസ്ലിൻ ജോസി

 

കൊച്ചി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ബിസിനസുകാരനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.  എറണാകുളം സ്വദേശി ജസ്ലിൻ ജോസിയാണ് പിടിയിലായത്. രഞ്ജിനി, സുബിൻ കൃഷ്ണൻ, ജോസ്‌ലിൻ എന്നിവർ ചേർന്നാണ് തട്ടിപ്പ് നടത്തിയത്.

വൈക്കം സ്വദേശിയായ ബിസിനസുകാരനെ ഫോണിലൂടെ പരിചയപ്പെട്ട 26 കാരിയായ രഞ്ജിനി പ്രണയം നടിച്ച് കുടുക്കുകയായിരുന്നു. യുവതി ഇയാളെ ചേർത്തലയിലെ ലോഡ്ജിൽ വിളിച്ചു വരുത്തി. സുബിനും കൃഷ്ണനും പിന്നാലെ ഇവർ താമസിച്ച മുറിയിലെത്തി ഇരുവരുടെയും ചിത്രങ്ങൾ പകർത്തി.20 ലക്ഷം നൽകിയില്ലെങ്കിൽ ചിത്രങ്ങൾ പുറത്തു വിടുമെന്നായിരുന്നു ഭീഷണി.

1.35 ലക്ഷം രൂപ സംഘത്തിന് നൽകി. ബാക്കി പണം കൈപ്പറ്റാൻ വെള്ളിയാഴ്ച സംഘം വൈക്കത്തെ വീട്ടിലെത്തിയപ്പോഴാണ് ജോസ്‌ലിൻ പിടിയിലായത്. പൊലീസിനെ കണ്ട് ഒപ്പമുണ്ടായിരുന്നവർ കാറിൽ രക്ഷപ്പെട്ടു.