ഹൈക്കോടതി /ഫയല്‍ ചിത്രം
ഹൈക്കോടതി /ഫയല്‍ ചിത്രം

ആര്‍ടി പിസിആര്‍ നിരക്കു കുറച്ചത് റദ്ദാക്കി, പുനപ്പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

ആര്‍ടി പിസിആര്‍ നിരക്കു കുറച്ചത് റദ്ദാക്കി, പുനപ്പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: സ്വകാര്യ ലാബുകളില്‍ ആര്‍ടി പിസിആര്‍ പരിശോധനയുടെ നിരക്ക് അഞ്ഞൂറു രൂപയായി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നിരക്കു പുനപ്പരിശോധിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.

1700 രൂപയായിരുന്ന പരിശോധനാ നിരക്ക് അഞ്ഞൂറു രൂപയായാണ് സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. നിരക്കു കുറച്ചതോടെ ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ വിസമ്മതിച്ച ലാബുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ നിര്‍ദേശവും ഹൈക്കോടതി റദ്ദാക്കി.

നിരക്കു കുറച്ച ഉത്തരവു ചോദ്യം ചെയ്ത് സ്വകാര്യ ലാബുകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ലാബ് ഉടമകളുടെ പ്രതിനിധികളുമായി കൂടിയാലോചന നടത്തി മൂന്ന് ആഴ്ചയ്ക്കകം പുതിയ നിരക്കു നിശ്ചയിക്കാന്‍ ജസ്റ്റിസ് ടിആര്‍ രവിയുടെ സിംഗിള്‍ ബെഞ്ച് സര്‍ക്കാരിനോടു നിര്‍ദേശിച്ചു. 

പരിശോധനാ നിരക്കു നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നാണ് ലാബ് ഉടമകള്‍ കോടതിയില്‍ വാദിച്ചത്. നിര്‍ദിഷ്ട ഗുണനിലവാരത്തില്‍ പരിശോധന നടത്താന്‍ ശരാശരി 1500 രൂപ ചെലവു വരുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com