1 മുതല്‍ 7 വരെയുള്ള ക്ലാസുകളില്‍ ഒരുബെഞ്ചില്‍ ഒരു കുട്ടി; ഉയര്‍ന്ന ക്ലാസില്‍  ഒരു ദിവസം 20 കുട്ടികള്‍; മാര്‍ഗരേഖയായി

ചെറിയ ക്ലാസുകളില്‍ ഒരു ദിവസം പത്തുകുട്ടികളും വലിയ ക്ലാസുകളില്‍ ഒരു ദിവസം 20 കുട്ടികളുമായി എണ്ണം നിയന്ത്രക്കും.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: നവംബര്‍ ഒന്നുമുതല്‍ സ്‌കൂളുകള്‍ തുറക്കാനിരിക്കെ സംയുക്തമാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യ- വിദ്യാഭ്യാസ വകുപ്പുകള്‍. ഒന്നുമുതല്‍ ഏഴ് വരയെുള്ള ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്നനിലയില്‍ സ്‌കൂളുകളില്‍ ഇരിപ്പിട ക്രമീകരണം വേണമെന്നാണ് പ്രധാന ശുപാര്‍ശ. സംയുക്തമാര്‍ഗരേഖ വിദ്യാഭ്യാസവകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും കൈമാറി.

എല്‍.പി, യു.പി ക്ലാസുകളില്‍ മൂന്നിലൊന്ന് വിദ്യാര്‍ഥികളെ മാത്രം പ്രവേശിപ്പിച്ചാല്‍ മതി. പ്രൈമറി ക്ലാസുകളില്‍ പരമാവധി പത്ത് കുട്ടികളേയും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ 20 കുട്ടികളെ വീതവും ഇരുത്തും. ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകള്‍. ആദ്യഘട്ടത്തില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യേണ്ടെന്നും തീരുമാനമായി.

ക്ലാസുകള്‍ തമ്മിലുള്ള ഇടവേളകളും വ്യത്യസ്ത സമയത്തായിരിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. കുട്ടികള്‍ ഒരേ സമയം കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനം. സ്‌കൂളുകളുടെ ഭൗതിക സാഹചര്യം കണക്കിലെടുത്ത് വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മാറ്റം വരുത്താം. സ്‌കൂളുകള്‍ വലുതാണെങ്കില്‍ കൂടുതല്‍ കുട്ടികളെ ഇരുത്താം.

സ്‌കൂളുകളില്‍ ഹെല്‍ത് മോണിറ്ററിങ് കമ്മിറ്റികള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com