തൃശൂരിലും തിരുവനന്തപുരത്തും എറണാകുളത്തും ആയിരത്തിന് മുകളില്‍ രോഗികള്‍; ജില്ല തിരിച്ചുള്ള കോവിഡ് കണക്ക് 

ഇന്ന് മൂന്ന് ജില്ലകളില്‍ ആയിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം:  ഇന്ന് മൂന്ന് ജില്ലകളില്‍ ആയിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍. തൃശൂര്‍ 1367, തിരുവനന്തപുരം 1156, എറണാകുളം 1099 എന്നിങ്ങനെയാണ് ഈ മൂന്ന് ജില്ലകളിലെ പുതിയ കോവിഡ് ബാധിതര്‍. കോട്ടയം 806, പാലക്കാട് 768, കൊല്ലം 755, കോഴിക്കോട് 688, മലപ്പുറം 686, കണ്ണൂര്‍ 563, ആലപ്പുഴ 519, പത്തനംതിട്ട 514, ഇടുക്കി 374, വയനാട് 290, കാസര്‍ഗോഡ് 150 എന്നിങ്ങനേയാണ് മറ്റു ജില്ലകളിലെ രോഗബാധ.  കേരളത്തില്‍ ഇന്ന് 9735 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 93,202 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,03,141 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,87,353 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,788 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1128 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 1,24,441 കോവിഡ് കേസുകളില്‍, 11.1 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 151 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,677 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9,101 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 529 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,878 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1948, കൊല്ലം 172, പത്തനംതിട്ട 847, ആലപ്പുഴ 868, കോട്ടയം 977, ഇടുക്കി 526, എറണാകുളം 2498, തൃശൂര്‍ 1432, പാലക്കാട് 734, മലപ്പുറം 1293, കോഴിക്കോട് 1357, വയനാട് 276, കണ്ണൂര്‍ 796, കാസര്‍ഗോഡ് 154 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,24,441 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 45,88,084 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com